kotiyett

മാന്നാർ: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിട്ടുള്ള പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ റോമൻ കത്തോലിക്ക ദൈവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദുകാവൽ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ബെനറ്റ് എം.വി. കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് ഫാ.രാജേഷ് മാർട്ടിന്റെ മുഖ്യ കാർമികത്വത്തിൽ തിരുന്നാൾ സമാരംഭ ബലി നടന്നു. ഫാ.അഗസ്റ്റിൻ സേവ്യർ തിരുന്നാൾ സന്ദേശം നൽകി. ഡിസംബർ 3 ന് തിരുന്നാൾ അവസാനിക്കുന്നത് വരെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും തിരുകർമ്മങ്ങൾ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് വി.ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് നടതുറക്കൽ, തിരുശേഷിപ്പ് പ്രദിക്ഷിണം .തുടർന്ന് അടിമസമർപ്പണം, 3ന് രാവിലെ 10.30ന് തിരുന്നാൾ സമൂഹബലി, വൈകിട്ട് 3ന് സമാപന പ്രദിക്ഷിണം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാളിന് സമാപനമാകും.