
കായംകുളം : റവന്യു ജില്ലാ കലോത്സവത്തിൽ ഈസ്റ്റേൺ വയലിനിൽ ഒന്നാം സ്ഥാനം നേടി കുത്തിയതോട് ഇ.സി.ഇ.കെ യൂണിയൻ ഹൈസ്കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിനി അപർണ പ്രതീപ്. കൊച്ചിയിൽ സ്വന്തമായി "അപർണാസ് ലൈവ് ബാൻഡ്" എന്ന പേരിൽ മ്യൂസിക് ബാൻഡ് നടത്തുന്നുണ്ട് ഈ കൊച്ചുമിടുക്കി.
പ്രൊഫഷണലായി വയലിൻ വായിക്കുന്ന അപർണ ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തും മുന്നൂറോളം സ്റ്റേജുകളിൽ വയലിൻ ഫ്യൂഷനും കച്ചേരിയും അവതരിപ്പിച്ചു കഴിഞ്ഞു. പഠനം കഴിഞ്ഞ് ഇതേപാതയിൽ തുടരാനാണ് സംഗീതസംവിധായകൻ ശരത്തിന്റെ കുടുംബാംഗമായ അപർണയുടെ തീരുമാനം.
പ്രതീപിന്റെയും അഞ്ജലിയുടെയും മകളാണ്. ഒരു അനിയത്തി ഉണ്ട് ആരഭി പ്രതീപ്.