മണ്ണഞ്ചേരി: ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കുട്ടികൾക്കായി മണ്ണഞ്ചേരി ഗവ. എച്ച്.എസ് സ്കൂളിൽ സംഘടിപ്പിച്ച കലോത്സവം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഉല്ലാസ് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്
പഞ്ചായത്ത് അംഗം ബഷീർ മാക്കിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
വിവിധ മേഖലകളിൽ പ്രാകഭ്യം തെളിയിച്ച കുട്ടികളെ എം.എൽ.എ ചടങ്ങിൽ ആദരിച്ചു