ചാരുംമൂട് : നൂറനാട് പുത്തൻ വിളയിൽ ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞം ഡിസംബർ 2 മുതൽ 8 വരെ നടക്കും. ഡോ.പള്ളിക്കൽ മണിക്കണ്ഠൻ തിരുവനന്തപുരമാണ് യജ്ഞാചാര്യൻ. സപ്താഹത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 10 ന് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 6.30 ന് യജ്ഞ മാഹാത്മ്യസദസ് ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്യും. യജ്ഞാചാര്യൻ യജ്ഞ മാഹാത്മ്യ പ്രഭാഷണം നടത്തും. ക്ഷേത്രഭരണ സമിതി വൈസ് പ്രസിഡന്റ് കെ.ജി.സദാശിവൻ അദ്ധ്യക്ഷത വഹിക്കും. സമാപന ദിവസമായ 8 ന് അവഭൃഥസ്നാന ഘോഷയാത്രയോടെ സപ്താഹചടങ്ങുകൾ സമാപിക്കുമെന്ന് ക്ഷേത്രഭരണ സമിതി ഭാരവാഹികളായ കെ.ബാലകൃഷ്ണൻ, പി.വി. പ്രഭാകരൻ, കെ.ജി. സദാശിവൻ, സി.ദിലീപ് കുമാർ, അംഗം ജി. അശോകൻ എന്നിവർ അറിയിച്ചു.