ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബർ 6 മുതൽ 9 വരെ നടക്കും. ഡിസംബർ 2 വൈകിട്ട് 5 വരെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. കായിക മത്സരങ്ങൾ ചത്തിയറ വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും കലാമത്സരങ്ങൾ താമരക്കുളം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടക്കും.