ഹരിപ്പാട്: അഭിഭാഷകനായ അജിത്ത് ശങ്കറിന്റെ ഓഫിസ് തകർത്തെന്നെ കേസിൽ 3 പേരെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കെട്ടിട ഉടമയുടെ ഭർത്താവ് ഹരിപ്പാട് പാലക്കുളങ്ങര മഠം വിജിത്ത്, സഹായികളായ ചെറുതന തെക്കും മുറിയിൽ പാതിരാമണലേൽ മന്മഥൻ,സുന്ദരം എന്നിവരെയാണ് പ്രതികൾ. ഓഫീസ് മുറി ഒഴിയുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനിടെ അതിക്രമിച്ച് കയറി ഓഫീസിൽ കയറി ഫയലുകളും മറ്റും നശിപ്പി ക്കുകയായിരുന്നുവെന്നാണ് കേസ്.