ambala

അമ്പലപ്പുഴ : അവസരവാദികളുടെ പ്രസ്ഥാനമല്ല സി.പി.എം എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി പി.എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണവും, അനർഹമായ സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് മറ്റു പാർട്ടികളിലെ അവസരവാദികളെ തേടി നടക്കുകയാണ് ബി.ജെ.പി. വ്യക്തി എപ്പോഴും പാർട്ടിക്കു മുകളിലല്ലെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി ജി.സുധാകരൻ നടത്തിയ റോഡുകളുടെ വികസനത്തെ കുറിച്ചും മന്ത്രി പറഞ്ഞു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി.