photo

ചാരുംമൂട് : നൂറനാട് പാലമുക്ക് സെന്റ് മേരീസ് മലങ്കര ദേവാലയത്തിന്റെ മരിയൻ കുരിശടിയുടെ ചില്ല് പൊട്ടിച്ച് മാതാവിന്റെ രൂപത്തിൽ വിശ്വാസികൾ നേർച്ചയായി സമർപ്പിച്ചിരുന്ന പണമാണ് അപഹരിച്ചത്. സമീപത്തെ സ്ഥലത്ത് നിന്നുമെടുത്ത തടികഷ്ണം ഉപയോഗിച്ചാണ് കുരിശടിയുടെ ചില്ല് തകർത്തിരിക്കുന്നത്. കുടക്കമ്പി ഉപയോഗിച്ച് വഞ്ചി തുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. നൂറനാട് പൊലീസും ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷ്ടാക്കളെ അടിയന്തരമായി പിടികൂടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.