m-v-govinfan

ന്യൂഡൽഹി: കൊടകര കള്ളപ്പണ വിഷയത്തിൽ ഇ.ഡി ഇടപെടൽ എവിടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു. ബി.ജെ.പിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് തന്നെയാണ് കാര്യങ്ങൾ പറയുന്നത്. തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ,കള്ളപ്പണക്കേസ് അന്വേഷണത്തിൽ കേരള പൊലീസിന് പരിമിതിയുണ്ട്. ഇ.ഡിയാണ് ഇടപെടേണ്ടത്. മൂന്നുവർഷമായി കേസെടുക്കാൻ ഇ.ഡി തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ നിലപാട് പറയാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തയ്യാറല്ല.

ഇ.പി. ജയരാജനെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ കൂടിയാലോചന നടത്തി തുടങ്ങിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലുകളോട് മറുപടി പറയാൻ പറ്റില്ലെന്ന് ഗോവിന്ദൻ. ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ സി.പി.എമ്മിൽ ചേരുമോയെന്ന ചോദ്യത്തിന്, പാർട്ടിയിലേക്ക് ആരൊക്കെ ചേരാൻ വരുന്നുവെന്ന് തങ്ങൾക്കറിയില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.