f

ന്യൂഡൽഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബി.ജെ.പി ഡീലെന്ന് സി.പി.എം നേതാവ് കെ.കെ. ശൈലജ. ഉപതിരഞ്ഞെടുപ്പെന്നത് കോൺഗ്രസിന്റെ ആഗ്രഹമായിരുന്നു. വടകരയിൽ സഹായിച്ചാൽ പാലക്കാട്ട് തിരിച്ചു സഹായിക്കാമെന്ന് ഡീൽ ഉണ്ടായിരുന്നു. വടകരയിൽ ബി.ജെ.പി കുടുംബങ്ങൾ ഷാഫിയെ സഹായിക്കാൻ ശ്രമം നടത്തി. പാലക്കാട്ടെ ജനങ്ങൾ ഡീൽ പരാജയപ്പെടുത്തും. ഇടതു സ്വന്തന്ത്ര സ്ഥാനാർത്ഥി പി.സരിനോട് യാതൊരു അതൃപ്‌തിയുമില്ലെന്നും ശൈലജ പറഞ്ഞു.