
ന്യൂഡൽഹി : ഡൽഹിയിലെ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കീർത്തി നഗറിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഗോഡൗണിന്റെ ടെറസ് ഭാഗത്താണ് തീ ആദ്യം കണ്ടത്. അവിടെ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരൻ അതുൽ റായ്, റിക്ഷ ചവിട്ടി ജീവിക്കുന്ന നന്ദകിഷോർ എന്നിവരാണ് മരിച്ചത്. ഗോഡൗണിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ രക്ഷിച്ചു.