crime

ന്യൂഡൽഹി : ഡൽഹിയിൽ മദ്യപിച്ചെത്തി തർക്കത്തിലേർപ്പെട്ട ഭ‌ർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. വടക്കൻ ഡൽഹിയിലെ രൂപ് നഗറിലാണ് സംഭവം. ബീഹാറിൽ നിന്ന് ഡൽഹിയിലെത്തി വീട്ടുജോലി ചെയ്‌ത് ജീവിക്കുന്ന വിഷ്‌ണുവിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്. മദ്യലഹരിയിലെ വഴക്കിനു ശേഷം കിടന്നുറങ്ങുകയായിരുന്നു വിഷ്‌ണു. ഇതിനിടെ പുറത്തേക്ക് പോയ ഭാര്യ മൂർച്ചയുള്ള ആയുധവുമായെത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നാണ് കേസ്. ഇരുവരുടെയും മൂന്നാം വിവാഹമായിരുന്നു. രക്ഷപ്പെട്ട ഭാര്യയ്‌ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

 ഉത്തർപ്രദേശിലും

ഉത്തർപ്രദേശിലെ ഹാമിർപുരിൽ പ്രക‌ൃതിവിരുദ്ധ ലൈംഗികതയ്‌ക്ക് നിർബന്ധിച്ച ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ ഭാര്യ ഗുരുതര പരിക്കേൽപ്പിച്ചു. കടിയേറ്റ രാമു നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.