
ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്‌തനും ജെ.എം.എം നേതാവുമായ മണ്ഡൽ മുർമു ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ബർഹയ്‌ത് അസംബ്ലി മണ്ഡലത്തിലേക്കുള്ള നാമനിർദ്ദേശ പത്രികയിൽ ഹേമന്ത് സോറനെ നിർദ്ദേശിച്ച് ഒപ്പിട്ട ആളാണ്.
റാഞ്ചിയിൽ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ, സഹഭാരവാഹിയും അസാം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മുർമു ബി.ജെ.പി അംഗത്വമെടുത്തത്. ആദിവാസി വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് മുർമു പറഞ്ഞു.