canada

ന്യൂ​ഡ​ൽ​ഹി​:​ ​കാ​ന​ഡ​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​സ്റ്റി​ൻ​ ​‌​ട്രൂ​ഡോ​യു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​അ​ഴി​ഞ്ഞാ​ടു​ന്ന​ ​ഖാ​ലി​സ്ഥാ​ൻ​ ​ഭീ​ക​ര​ർ​ ​ഹി​ന്ദു​ ​ക്ഷേ​ത്രം​ ​ആ​ക​മി​ച്ചു.​ ​ബ്രാം​പ്ട​ണി​ലെ​ ​ഹി​ന്ദു​സ​ഭാ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​സ്‌​ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ള​ളെ​യു​മ​ട​ക്കം​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​ആ​ക്ര​മ​ണ​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​അ​​പല​പി​ച്ചു. ക​നേ​ഡി​യ​ൻ​ ​സ​ർ​ക്കാ​ർ​ ​നീ​തി​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​നി​യ​മ​വാ​ഴ്ച​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​ പ്ര​തീ​ക്ഷി​ക്കു​ന്നതായി​ അദ്ദേഹം പറഞ്ഞു.
ഖാ​ലി​സ്ഥാ​ൻ​ ​പ​താ​ക​യേ​ന്തി​യ​ ​സം​ഘം​ ​വ​ടി​ക​ളു​മാ​യി​ ​ആ​ക്ര​മി​ക്കു​ന്ന​ ​വീ​ഡി​യോ​ ​ഹി​ന്ദു​ ​ക​നേ​ഡി​യ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​ശ​ക്ത​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ച​ ​ഇ​ന്ത്യ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​യും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​സു​ര​ക്ഷ​യി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ര​ൺ​ധീ​ർ​ ​ജ​യ്‌​സ്വാ​ൾ​ ​പ​റ​ഞ്ഞു.​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​സ​മാ​ധാ​ന​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ച​വ​രെ​ ​ക​നേ​ഡി​യ​ൻ​ ​പൊ​ലീ​സ് ​ലാ​ത്തി​ ​ചാ​ർ​ജ്ജും​ ​ചെ​യ്‌​തു.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​ട്രൂ​ഡോ​ ​ഉ​റ​പ്പാ​ക്ക​ണം.
അ​ക്ര​മം​ ​നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​ക​നേ​ഡി​യ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​യ​റി​ ​പൊ​യ്‌​ലി​വ്‌​റ​ ​പ​റ​ഞ്ഞു.​ ​ഭീ​ക​ര​വാ​ദി​ക​ളു​ടെ​ ​സു​ര​ക്ഷി​ത​ ​താ​വ​ള​മാ​യി​ ​കാ​ന​ഡ​ ​മാ​റി​യെ​ന്ന് ​ടൊ​റ​ന്റോ​ ​എം.​പി​ ​കെ​വി​ൻ​ ​വൂ​ങ് ​കു​റ്റ​പ്പെ​ടു​ത്തി.​ ​ക്രി​സ്ത്യാ​നി​ക​ളെ​യും​ ​ജൂ​ത​രെ​യും​ ​ഹി​ന്ദു​ക്ക​ളെ​യും​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ൽ​ ​ട്രൂ​ഡോ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ഖാ​ലി​സ്ഥാ​ൻ​ ​അ​നു​കൂ​ലി​ക​ൾ​ ​അ​തി​രു​വി​ട്ടെ​ന്ന് ​പാ​ർ​ല​മെ​ന്റ് ​അം​ഗം​ ​ച​ന്ദ്ര​ ​ആ​ര്യ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ഖാ​ലി​സ്ഥാ​ൻ​ ​ഭീ​ക​ര​രെ​ ​വ​ധി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​ഉ​ത്ത​ര​വി​ട്ടെ​ന്ന​ ​കാ​നേ​ഡി​യ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​ഡേ​വി​ഡ് ​മോ​റി​സ​ണി​ന്റെ​ ​ആ​രോ​പ​ണം,​ ​ന​യ​ത​ന്ത്ര​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​അ​നാ​വ​ശ്യ​മാ​യി​ ​നി​രീ​ക്ഷി​ക്ക​ൽ,​ ​പാ​ർ​ല​മെ​ന്റ് ​ഹി​ല്ലി​ലെ​ ​ദീ​പാ​വ​ലി​ ​ആ​ഘോ​ഷം​ ​റ​ദ്ദാ​ക്കി​യ​ത്,​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ ​ആ​രോ​പ​ണം​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​പേ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​ ​ക​ന​ത്ത​ ​സ്വ​ര​ത്തി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​താ​ണ്.​ ​ഇ​ന്ത്യാ​വി​രു​ദ്ധ​ ​അ​ന്ത​രീ​ക്ഷം​ ​വ​ള​ർ​ത്തുന്ന​ ​നീ​ക്ക​ങ്ങ​ൾ​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ത്തെ​ ​വ​ഷ​ളാ​ക്കു​മെ​ന്ന് ​ഇ​ന്ത്യ​ ​മു​ന്ന​റി​യി​പ്പും​ ​ന​ൽകി​യി​രുന്നു.​ ​

ആക്രമണം കോൺസുലർ ക്യാമ്പിനിടെ

 തലസ്ഥാനമായ ടൊറന്റോയ്ക്ക് സമീപമാണ് ബ്രാംപ്ടൺ ക്ഷേത്രം. ഹിന്ദുസഭാ മന്ദിറിന്റെ സഹകരണത്തോടെ ഞായറാഴ്‌ച ഇന്ത്യൻ ഹൈക്കമ്മിഷൻ ഇവിടെ കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം.

 വാൻകൂവറിലും സറേയിലും നവംബർ 2, 3 തീയതികളിൽ നടന്ന ക്യാമ്പുകളും തടസപ്പെടുത്താൻ ശ്രമിച്ചു. കോൺസലിന്റെ ജോലികൾ തടസപ്പെടുത്തുന്നത് പതിവായിട്ടും നടപടിയില്ലെന്ന് ഇന്ത്യൻ മിഷൻ പറഞ്ഞു. ഇന്ത്യൻ പൗരന്മാർ ഉത്കണ്ഠാകുലരാണ്

 അക്രമമുണ്ടായിട്ടും ഞായറാഴ്ച 1000ലധികം ഇന്ത്യൻ, കനേഡിയൻ അപേക്ഷകർക്ക് ലൈഫ് സർട്ടിഫിക്കേഷൻ നടത്തി. കോൺസുലർ ഓഫീസർമാരെ ഭീഷണിപ്പെടുത്തിയതും ഉപദ്രവിച്ചതും പൊറുക്കാനാവുന്നതല്ലെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു

അക്രമത്തെ പിന്തുണയ്ക്കില്ല. ഓരോ കാനഡക്കാരന്റെയും വിശ്വാസം സംരക്ഷിക്കപ്പെടണം

- ജസ്റ്റിൻ ട്രൂഡോ,

കനേഡിയൻ പ്രധാനമന്ത്രി