a

ന്യൂഡൽഹി : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചത് ചോദ്യംചെയ്‌ത് സി.ബി.ഐ സുപ്രീംകോടതിയിൽ. കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര ഏജൻസി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. അനധികൃത സ്വത്തുസമ്പാദനമെന്ന ആരോപണത്തിൽ ശിവകുമാറിനെതിരെ മുൻ ബി.ജെ.പി സർക്കാരാണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയത്.