p-rajeev

ന്യൂഡൽഹി: സർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണെന്നും കരമടയ്ക്കാനുള്ള അനുമതി നൽകിയതോടെ അതു വ്യക്തമായെന്നും മന്ത്രി പി.രാജീവ്. ആളുകളെ ഇറക്കി വിടരുതെന്നാണ് സർക്കാർ നിലപാട്. 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിനുശേഷം ഉചിതമായ തീരുമാനമെടുക്കും. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നിയമപരമായ സങ്കീർണ്ണതകളുണ്ട്. മുനമ്പത്ത് വർഗീയ ചേരിതിരിവിനുള്ള ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.