election

ന്യൂഡൽഹി: 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് 20ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 4,140 സ്ഥാനാർത്ഥികൾ. മഹാവികാസ് അഘാഡി, മഹായുതി മുന്നണികൾക്ക് ഭീഷണിയായി വിമതരും മത്സരത്തിനുണ്ട്. കനത്ത പോരാട്ടം നടക്കുന്ന മുംബയിലെ 36 മണ്ഡലങ്ങളിൽ 420 സ്ഥാനാർത്ഥികളാണുള്ളത്. പൂനെ ജില്ലയിലെ 21 സീറ്റുകളിൽ 303 സ്ഥാനാർത്ഥികളും.

ബി.ജെ.പി - 148,​ അജിത് പവാറിന്റെ എൻ.സി.പി- 52,​ ഷിൻഡെയുടെ ശിവസേന- 80 എന്നിങ്ങനെയാണ് മഹായുതി മുന്നണിയിലെ മത്സരം. മഹാവികാസ് അഘാഡിയിൽ കോൺഗ്രസ്-102,​ ഉദ്ധവ് താക്കറെയുടെ ശിവസേന-94,​ ശരദ് പവാറിന്റെ എൻ.സി.പി- 87 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സി.പി.ഐക്ക് രണ്ട് സീറ്റും നൽകി. 'ഇന്ത്യ' മുന്നണിയിൽ സീറ്റ് ലഭിക്കാത്ത സമാജ്‌വാദി പാർട്ടിയും സി.പി.എമ്മും ഒറ്റയ്‌ക്ക് മത്സരിക്കുന്നു.

മഹായുതി മുന്നണിക്ക് തലവേദനയായി 18 വിമതർ രംഗത്തുണ്ട്. ഇതിൽ 9 പേർ ബി.ജെ.പി വിമതരാണ്. ശിവസേന-6; എൻ.സി.പി-3 എന്നിങ്ങനെയാണ് മറ്റു പാർട്ടികളിൽ നിന്നുള്ളവർ. മഹാരാഷ്ട്ര വികാസ് അഘാഡിക്ക് ഭീഷണിയായി 20 വിമതരാണുള്ളത്. കോൺഗ്രസ് -9, ശിവസേന (ഉദ്ധവ്)- 7, എൻ.സി.പി (ശരദ്‌പവാർ) -4.

മുംബയ് മാഹിം മണ്ഡലത്തിലെ ശിവസേന സ്ഥാനാർഥി സദാ സർവങ്കർ പിന്മാറാൻ വിസമ്മതിച്ചത് മഹായുതിക്ക് പ്രഹരമായി. ബി.ജെ.പിയുടെ പിന്തുണയുള്ള മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.

 വി​ര​മി​ക്ക​ൽ​ ​സൂ​ച​ന​യു​മാ​യി​ ​പ​വാ​ർ​: ഇ​നി​ ​മ​ത്സ​രി​ക്കി​ല്ല

​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​ഇ​നി​ ​മ​ത്സ​രി​ക്കി​ല്ലെ​ന്ന് ​എ​ൻ.​സി.​പി​ ​നേ​താ​വ് ​ശ​ര​ദ് ​പ​വാ​ർ.​ ​മ​ഹ​രാ​ഷ്ട്ര​ ​തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​ബു​ന്ധി​ച്ച് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ബാ​രാ​മ​തി​യി​ൽ​ ​സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ​പ​വാ​ർ​ ​വി​ര​മി​ക്ക​ൽ​ ​സൂ​ച​ന​ ​ന​ൽ​കി​യ​ത്.​ ​ഇ​നി​ ​അ​ധി​കാ​ര​ത്തി​നി​ല്ല.​ ​രാ​ജ്യ​സ​ഭ​യി​ലെ​ ​കാ​ലാ​വ​ധി​ക്ക് ​ഒ​ന്ന​ര​ ​വ​ർ​ഷ​മാ​ണു​ള്ള​ത്.​ ​ത​നി​ക്ക് ​എ​വി​ടെ​യെ​ങ്കി​ലും​ ​വ​ച്ച് ​നി​റു​ത്തേ​ണ്ടി​ ​വ​രും​-​ ​പ​വാ​ർ​ ​പ​റ​ഞ്ഞു.​ 14​ ​ത​വ​ണ​ ​എം.​പി​യും​ ​എം.​എ​ൽ.​എ​യു​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​തി​ന് ​ബാ​രാ​മ​തി​യി​ലെ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​അ​ദ്ദേ​ഹം​ ​ന​ന്ദി​ ​പ​റ​ഞ്ഞു.
എ​ൻ.​സി.​പി​ ​വി​ഭ​ജ​ന​ത്തി​നു​ശേ​ഷം​ ​ശ​ര​ദ് ​പ​വാ​റും​ ​അ​ന​ന്ത​ര​വ​ൻ​ ​അ​ജി​ത് ​പ​വാ​റും​ ​പോ​രാ​ടു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​കൂ​ടി​യാ​ണി​ത്.​ ​അ​ജി​ത് ​പ​വാ​ർ​ ​ബാ​രാ​മ​തി​യി​ൽ​ ​നി​ന്ന് ​അ​ഞ്ചു​ ​ത​വ​ണ​ ​എം.​എ​ൽ.​എ​യാ​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​തെ​ല്ലാം​ ​അ​മ്മാ​വ​നാ​യ​ ​ശ​ര​ദ് ​പ​വാ​റി​ന്റെ​യും​ ​പാ​ർ​ട്ടി​യു​ടെ​യും​ ​പി​ന്തു​ണ​യി​ലാ​യി​രു​ന്നു.​ ​അ​ജി​ത് ​സ്വ​ന്തം​ ​ബാ​ന​റി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.