d

ന്യൂഡൽഹി : സുപ്രീംകോടതിയിലെ വാദം കേൾക്കലുകൾ ഹിന്ദിയിലാക്കണമെന്ന പൊതുതാത്പര്യഹർജി തള്ളി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഹർജികളെത്തുന്ന സുപ്രീംകോടതിയിൽ അതെങ്ങനെ സാദ്ധ്യമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. ഹർജിയിൽ മെറിറ്രില്ലെന്നും ചൂണ്ടിക്കാട്ടി. സുപ്രീംകോടതി, ഹൈക്കോടതികൾ എന്നിവിടങ്ങളിലെ നടപടികൾ ഇംഗ്ലീഷിലായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദം 348(1)ന്റെ നിയമസാധുത ചോദ്യംചെയ്‌ത് കിഷൻചന്ദ് ജെയ്ൻ എന്ന വ്യക്തിയാണ് ഹർജി സമർപ്പിച്ചത്.