ന്യൂഡൽഹി: മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയ മേഖലയിൽ ഇനി നിർമ്മാണം അനുവദിക്കണമോയെന്നത് പരിശോധിക്കാൻ സുപ്രീകോടതി. അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ ക്രിസ്മസ് അവധിക്കാലത്ത് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. തീരദേശ പരിപാലന മാനേജ്മെന്റ് പ്ലാൻ പ്രകാരം മരട് മേഖല കാറ്റഗറി രണ്ടിൽപ്പെടുന്നതാണെന്നും അവിടെ നിയന്ത്രണങ്ങളോടെ നിർമ്മാണമാകാമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.