d

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന മുൻ നിലപാടിലുറച്ച് സുപ്രീംകോടതി. പുനഃപരീക്ഷയെന്ന ആവശ്യം കഴിഞ്ഞ ജൂലായ് 23ന് തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. മുൻ ഉത്തരവിൽ പിഴവില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളി. വ്യാപകമായി ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നായിരുന്നു, പുനഃപരീക്ഷ വേണ്ടെന്ന നിലപാടിന് പിന്നിലെ കാരണമായി ജൂലായ് 23ലെ ഉത്തരവിൽ പറഞ്ഞിരുന്നത്. പരീക്ഷാഫലത്തിൽ ക്രമക്കേട് നടന്നുവെന്നതിനോ, പരീക്ഷാനടത്തിപ്പിന്റ ആകെ പവിത്രത നഷ്‌ടപ്പെട്ടു എന്നതിനോ കോടതിക്ക് മുന്നിൽ തെളിവില്ലെന്നും നിരീക്ഷിച്ചിരുന്നു.