kolkata

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ പശ്ചിമബംഗാളിന് പുറത്തേക്ക് മാറ്രണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കൊൽക്കത്ത കേസിൽ അത്തരത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. ബംഗാളിലെ ജനങ്ങൾക്ക് പൊലീസിലും ജുഡീഷ്യറിയിലും വിശ്വാസം നഷ്‌ടപ്പെടുന്നുവെന്ന് അഭിഭാഷകൻ പറ‌ഞ്ഞപ്പോൾ, അത്തരം പ്രസ്‌താവനകൾ വേണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.