
ന്യൂഡൽഹി : ഇനി വേനൽ അവധിക്കാലത്ത് സുപ്രീംകോടതി പൂർണമായി അടച്ചിടില്ല. ഭാഗികമായി പ്രവർത്തിക്കും. സാധാരണ മേയ് പകുതിയോടെ ആരംഭിച്ച് ജൂലായ് ആദ്യവാരം വരെ നീണ്ടു നിൽക്കുന്ന അവധിയിലാണ് മാറ്റം. ഇതിനായി സുപ്രീംകോടതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഈവർഷം മേയ് 26 മുതൽ ജൂലായ് 13 വരെയാണ് ഭാഗിക വേനലവധി. അവധിക്കാല ജഡ്‌ജി എന്ന പദവും ഒഴിവാക്കി. ജഡ്‌ജിയെന്ന് ഉപയോഗിക്കും. മുൻവർഷങ്ങളിൽ വേനൽ അവധിക്കാലത്ത് ഒന്നോ, രണ്ടോ കോടതികൾ മാത്രമായിരുന്നെങ്കിൽ ഇനി കൂടുതൽ ജഡ്‌ജിമാരെ നിയോഗിക്കും. നീണ്ട വേനലവധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.