d

ന്യൂഡൽഹി : കാനഡയിലേക്ക് പോകാൻ തടസം നിന്നതിന് മകൻ അമ്മയെ കുത്തിക്കൊന്നു. ഡൽഹിയിൽ ബദർപൂർ മേഖലയിലാണ് സംഭവം. കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ച കൃഷൻ കാന്താണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്‌തു.

കൊലപാതകത്തിന് ശേഷം കൃഷൻ കാന്ത് അച്‌ഛൻ സുർജീത് സിംഗിനെ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. അച്‌ഛനോട് 'സോറി' പറഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മുറിയിൽ ഭാര്യ ഗീത രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് സുർജീത് സിംഗ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. തൊളിൽ രഹിതനായ കൃഷൻ കാന്ത് ലഹരിമരുന്നിന് അടിമയാണെന്ന് പൊലീസ് കണ്ടെത്തി. കാനഡയിലേക്ക് കുടിയേറണമെന്ന് പറഞ്ഞപ്പോൾ ആദ്യം വിവാഹം കഴിച്ചു കുടുംബമാകാൻ അമ്മ നിർബന്ധിച്ചു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തന്റെ ലക്ഷ്യം മുടക്കാൻ അമ്മ ദുർമന്ത്രവാദം നടത്തുന്നതായി ഇയാൾ സംശയിച്ചിരുന്നു.