
ന്യൂഡൽഹി : ശൈത്യകാലത്തേക്ക് കടക്കാനൊരുങ്ങുന്ന ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്) വളരെ മോശം വിഭാഗത്തിലെ 335 ആണ് ഇന്നലെ രേഖപ്പെടുത്തിയത്. ശ്വാസകോശ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു.