ന്യൂഡൽഹി : വയനാട് ചൂരൽമല ദുരന്തത്തിലെ ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ രാജ്യസഭാ എം.പിയായ പി.സന്തോഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം. വയനാട് സന്ദർശിക്കവെ, അച്‌ഛനും സഹോദരങ്ങളും നഷ്‌ടപ്പെട്ട നൈസയെ മോദി ആശ്വസിപ്പിച്ചത് കത്തിൽ ഓർമ്മിപ്പിച്ചു. നൈസ ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കനിവിൽ വാടകവീട്ടിൽ കഴിയുകയാണെന്നും അറിയിച്ചു.