narendra-modi

ന്യൂഡൽഹി: വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായി രാജ്യം ഒന്നിച്ച് മുന്നേറണമെന്നും അതിന് തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡ്‌താലിൽ ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹവും രാജ്യവും ഒന്നിക്കുമ്പോൾ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടും. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി രാജ്യം മുഴുവൻ മുന്നേറണം. വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ശാക്തീകരിക്കപ്പെട്ടവരും വൈദഗ്ധ്യമുള്ളവരുമായ യുവാക്കളാണ്. ഇവർ ഇന്ത്യയ്‌ക്കൊപ്പം ലോകത്തിന്റെ ആവശ്യങ്ങളും നിറവേറ്റാൻ സജ്ജമാണ്.അതേ സമയം ചിലർ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ജാതി, മതം, ഭാഷ, ഉയർന്നവനും താഴ്ന്നവനും, ആണും പെണ്ണും, ഗ്രാമങ്ങളും നഗരങ്ങളും എന്ന അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്.

2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ ഈ 'ദേശീയ ശത്രുക്കളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു..