ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിലെ അൺടൈഡ് ഗ്രാന്റ് രണ്ടാം ഗഡു ഇനത്തിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 266.80 കോടി രൂപ അനുവദിച്ചു. 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമപഞ്ചായത്തുകൾക്കുമാണ് ഫണ്ട് ലഭിക്കുക.
പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെയും ജലശക്തി മന്ത്രാലയത്തിന്റെയും ശുപാർശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചത്. അൺടൈഡ് ഗ്രാന്റുകൾ ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം ഷെഡ്യൂളിൽ പറയും പ്രകാരമുള്ള 29 ആവശ്യങ്ങൾക്ക് വിനിയോഗിക്കാം.