
ന്യൂഡൽഹി : പട്യാലഹൗസ് പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജിയായിരിക്കെ, കൽക്കരി കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സമൻസ് അയച്ച് വാർത്തകളിൽ ഇടം പിടിച്ച ഭരത് പരാശർ സുപ്രീംകോടതിയുടെ പുതിയ സെക്രട്ടറി ജനറൽ. നിലവിൽ ഡൽഹി സർക്കാരിലെ നിയമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മൻമോഹൻ സിംഗിനെതിരെയുള്ള 2015ലെ സമൻസ് പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു.
ഹർജികൾ ഇമെയിൽ അയയ്ക്കണം
ന്യൂഡൽഹി : സുപ്രീംകോടതിയിൽ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെങ്കിൽ ചീഫ് ജസ്റ്രിസിന് മുന്നിൽ അഭിഭാഷകർ അഭ്യർത്ഥിക്കുന്ന കീഴ്വഴക്കം അവസാനിപ്പിച്ചു. ഇനി ഇമെയിലോ, രേഖാമൂലം കത്തോ നൽകണം. പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് നിർദ്ദേശം. ഇമെയിലും കത്തും പരിശോധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.