1000 കി. മീറ്റർ റേഞ്ച്
ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ (എൽ.ആർ.എൽ.എ.സി.എം) ഒഡീഷ തീരത്തെ ചാന്ദിപൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐ.ടി.ആർ) കന്നി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ വേളയിൽ എല്ലാ ഘടകങ്ങളും പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുകയും പ്രാഥമിക ദൗത്യ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്തുവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു.
ബംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വികസിപ്പിച്ച മിസൈൽ കപ്പലുകളിൽ നിന്നടക്കം ആയിരം കിലോമീറ്റർ അകലെയുള്ള കര ലക്ഷ്യങ്ങളിലേക്ക് തൊടുക്കാനാകും. പ്രധാനമായും നാവിക സേനയ്‌ക്കു വേണ്ടിയാണ് മിസൈൽ വികസിപ്പിച്ചത്.