
ന്യൂഡൽഹി: അർദ്ധസൈനിക വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സി.ഐ.എസ്.എഫ്) വനിതകൾ മാത്രമടങ്ങിയ ബറ്റാലിയൻ വരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം പ്രഖ്യാപിച്ചത്. ഒരു കമാൻഡറുടെ നേതൃത്വത്തിൽ 1,025 പേരടങ്ങുന്ന ബറ്റാലിയനാണ്. ഇതിനായി ന്യൂഡൽഹിയിലെ സി.ഐ.എസ്.എഫ് ആസ്ഥാനത്ത് റിക്രൂട്ട്‌മെന്റും പരിശീലനവും തുടങ്ങി. വനിതാ ബറ്റാലിയന്റെ ആസ്ഥാനം ഉടൻ പ്രഖ്യാപിക്കും. 1.77 ലക്ഷം അംഗങ്ങളുള്ള സി.ഐ.എസ്.എഫിൽ ഏഴു ശതമാനം വനിതകളാണ്. വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ തുടങ്ങി പ്രധാന സ്ഥലങ്ങളുടെ ചുമതല, വി.ഐ.പി സുരക്ഷ എന്നിവ വനിതാ ബറ്റാലിയന് നൽകും.