d

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയുടെ ബാഗ് പരിശോധന വിവാദമായിരിക്കെ സമാന നടപടിക്ക് വിധേരായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും. തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായി പ്രതിപക്ഷ നേതാക്കളുടെ ബാഗ് മാത്രമാണ് പരിശോധിക്കുന്നതെന്ന ഉദ്ധവിന്റെ പരാതിയെ തുടർന്നാണിത്.

ശിവസേനാ(ഷിൻഡെ) നേതാവും മുഖ്യമന്ത്രിയുമായ ഷിൻഡെ പ്രചാരണത്തിനായി പാർഘറിൽ പൊലീസ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങിയപ്പോളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.കട്ടോൾ നിയമസഭാ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയ ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ബാഗുകൾ പരിശോധിക്കുന്ന വീഡോയയും കമ്മിഷൻ പുറത്തുവിട്ടു.


മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ബാഗുകൾ ബുധനാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിൽ കയറുമ്പോൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തുടർച്ചയായ രണ്ടു ദിവസം ഉദ്ധവിന്റെ ബാഗുകൾ പരിശോധിച്ചതാണ് വിവാദമായത്.