modi

ന്യൂഡൽഹി: ബീഹാറിലെ പരിപാടിയിൽ പങ്കെടുക്കാൻ ജാർഖണ്ഡിലെ ദിയോഘർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ.ബീഹാറിലെ ജാമുയിയിൽ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക പരിപാടിക്കാണ് പ്രധാനമന്ത്രി ദിയോഘറിൽ വിമാനമിറങ്ങിയത്.

അവിടെ നിന്ന് ഹെലികോപ്‌ടറിൽ ജാമുയിലേക്ക് പോയി. തിരിച്ചെത്തി വിമാനത്തിൽ കയറി. എന്നാൽ സാങ്കേതിക തകരാറുമൂലം ടേക്ക് ഓഫ് പറ്റിയില്ല. തുടർന്ന് മറ്റൊരു വിമാനത്തിൽ ഡൽഹിക്ക് മടങ്ങി. പ്രധാനമന്ത്രിയുടെ യാത്ര വൈകിയത് മറ്റ് വിമാന സർവീസുകളെ ബാധിച്ചു.

അതിനിടെ,​ജാർഖണ്ഡിൽ റാലിക്കെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ജെ.എം.എം നേതാവ് കൽപ്പന സോറന്റയും ഹെലികോപ്ടറുകൾ പറക്കാൻ അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. ഗോഡ്ഡ ജില്ലയിലെ റാലി കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് രാഹുലിന്റെ ഹെലികോപ്ടറിന് അനുവാദം നൽകാതിരുന്നത്.