
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദർശനത്തിനായി ഇന്ന് പുറപ്പെടും. 16,17 തീയതികളിൽ നൈജീരിയ,18,19 തീയതികളിൽ ബ്രസീൽ,19-21 വരെ ഗയാന എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഡൊമനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രധാനമന്ത്രി ഗയാനയിലെ ജോർജ്ജ് ടൗണിൽ നടക്കുന്ന ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ സ്വീകരിക്കും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയും ഗയാനയും സന്ദർശിക്കുന്നത്. 18,19 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ബ്രസീൽ യാത്ര. പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം 16, 17തീയതികളിൽ നൈജീരിയ സന്ദർശിക്കുന്ന മോദി തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കും.