
ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ എട്ടുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ. ഒമ്പതാം ക്ലാസുവരെ ഓൺലൈൻ പഠനത്തിലേക്ക് മാറും. മലിനീകരണം നിയന്ത്രിക്കാൻ രൂപീകരിച്ച ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ലാനിന്റെ സ്റ്റേജ് നാല് ആണ് നടപ്പാക്കുന്നത്. ഇന്നലെ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്) ഗുരുതരമായ 457 രേഖപ്പെടുത്തി.
അവശ്യസാധന ട്രക്കുകൾക്ക് മാത്രം ഡൽഹിയിലേക്ക് പ്രവേശനം
സർക്കാർ കെട്ടിടങ്ങളുടെയും ദേശീയപാതകളുടെയും അടക്കം നിർമ്മാണങ്ങൾക്ക് വിലക്ക്
ബി.എസ് നാല് ഡീസൽ മീഡിയം - ഹെവിഗുഡ്സ് വാഹനങ്ങൾ വിലക്കി