
ന്യൂഡൽഹി : നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം അന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരൻ ഉചിതമായ ഫോറത്തെ സമീപിക്കണം. കോടതി തീരുമാനിക്കേണ്ട വിഷയമല്ല. തങ്ങൾ എല്ലാകാര്യങ്ങളിലും വിദഗ്ദ്ധരല്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സർക്കാരിനെ നയിക്കുകയെന്നത് കോടതിയുടെ ജോലിയല്ലെന്നും കൂട്ടിച്ചേർത്തു. നേതാജിയുടെ മരണത്തിൽ നിഗൂഢതയുണ്ടെന്നാണ് ഹർജിക്കാരനായ പിനാകി മൊഹന്തിയുടെ വാദം.