f

ന്യൂഡൽഹി : ഫ്ളാറ്റു തട്ടിപ്പ് ആരോപണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെതിരെയുള്ള അന്വേഷണം സ്റ്റേ ചെയ്‌ത് ഡൽഹി ഹൈക്കോടതി. കേസിൽ ഗൗതം ഗംഭീറിനെ ഡൽഹിയിലെ മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും, നടപടി റോസ് അവന്യു കോടതി റദ്ദാക്കിയിരുന്നു. ക്രിക്കറ്റ് താരത്തിന്റെ പങ്കിനെക്കുറിച്ച് തുടരന്വേഷണത്തിനും നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവാണ് ഇന്നലെ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തത്. ഗൗതം ഗംഭീറിന്റെ ഹർജിയിലാണ് ജസ്റ്റിസ് മനോജ് കുമാർ ഓഹ്‌രിയുടെ നടപടി. ഡൽഹി സർക്കാ‌ർ നിലപാടറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഗൗതം ഗംഭീർ അഡീഷണൽ ഡയറക്‌ടറായിട്ടുള്ള കെട്ടിട നിർമ്മാണ കമ്പനി രുദ്ര ബിൽഡ്‌വെൽ റിയാൽറ്റിക്കെതിരെ അടക്കം ഫ്ളാറ്റ് വാങ്ങിയവർ തട്ടിപ്പുക്കേസ് നൽകുകയായിരുന്നു. കെട്ടിടനിർമ്മാണ പദ്ധതി ഇഴഞ്ഞതിനെ തുടർന്നാണ് പരാതിയുയ‌‌ർന്നത്.