
ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റ് 14 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും വോട്ടുപിടിക്കാൻ കൊണ്ടുപോയ 1082.2 കോടിയുടെ സാധനങ്ങൾ പിടിച്ചെടുത്ത് അന്വേഷണ ഏജൻസികൾ. പണം, മദ്യം, മയക്കുമരുന്ന്, സ്വർണം, സൗജന്യ സമ്മാനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാത്രം 858 കോടിയിൽപ്പരമുള്ള സാധനങ്ങളാണ് റെയ്ഡുകളിൽ കണ്ടെത്തിയത്. ഇത് 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തതിനേക്കാൾ ഏഴ് മടങ്ങ് അധികമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്ന് 153.48 കോടി രൂപയും ജാർഖണ്ഡിൽ നിന്ന് 14.84 കോടിയും പിടിച്ചെടുത്തു.