cag

ന്യൂഡൽഹി : മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. സഞ്ജയ് മൂർത്തിയെ സി.എ.ജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യ)​ ആയി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു നിയമനം അംഗീകരിച്ചതിനു പിന്നാലെ,ധനകാര്യ മന്ത്രാലയം ഇന്നലെ വിജ്ഞാപനം പുറത്തിറക്കി. 1989 ബാച്ച് ആന്ധ്രാ പ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ്. ഗിരീഷ് ചന്ദ്ര മുർമു നവംബർ 20ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.