ന്യൂഡൽഹി: പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ സമീപഭാവിയിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യ. സന്ദർശന തിയതി തീരുമാനിച്ചിട്ടില്ലെന്നും ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് അറിയിച്ചു. മൂന്നാം തവണ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായിലും ഒക്ടോബറിലും റഷ്യ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പുടിൻ ഇന്ത്യയിലെത്തുന്നത്.