air-india

ന്യൂഡൽഹി: നാലു ദിവസമായി തായ്ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ഇന്ത്യൻ യാത്രികർ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ വ്യോമയാന മന്ത്രാലയം എയർഇന്ത്യയിൽ നിന്ന് റിപ്പോർട്ട് തേടി. യാത്രക്കാ‌ർ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങ‍ൾ ഉൾപ്പെടെ പോസ്റ്റ് ചെയ്‌തിരുന്നു.

ശനിയാഴ്ച ഫുക്കറ്റിൽ നിന്ന് ഡൽഹിക്കുള്ള എയർഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കാരണം യാത്ര തിരിക്കാൻ സാധിച്ചില്ല. ടിക്കറ്റെടുത്തിരുന്ന 144 യാത്രക്കാരിൽ ഭൂരിഭാഗവും മറ്റു വിമാനങ്ങളിൽ മടങ്ങി. 30 യാത്രക്കാർ മാത്രമാണ് ബാക്കിയുള്ളതെന്നും ഇവരെ ഇന്നുതന്നെ ഡൽഹിയിലെത്തിക്കുമെന്നും എയർഇന്ത്യ അറിയിച്ചു.