
ന്യൂഡൽഹി : മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. സഞ്ജയ് മൂർത്തി സി.എ.ജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യ) ആയി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ പങ്കെടുത്തു. ആന്ധ്രയിലെ അമലാപുരം സ്വദേശിയായ സഞ്ജയ് മൂർത്തി, 1989 ബാച്ച് ഹിമാചൽ പ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്നു. ഗിരീഷ് ചന്ദ്ര മുർമു ബുധനാഴ്ച വിരമിച്ച സാഹചര്യത്തിലാണ് പുതിയ ചുമതല.