□ ഫല സൂചന ഒരു മണിക്കൂറിനകം □ഉച്ചയോടെ ഫലമറിയാം
ന്യൂഡൽഹി:കേരളത്തിലെ വയനാട് ലോക്സഭ,പാലക്കാട്,ചേലക്കര നിയമസഭാ
സീറ്റുകളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിന്റെയും, മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ
തിരഞ്ഞെടുപ്പുകളിലെയും വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.മറ്റ് സംസ്ഥാനങ്ങളിലെ 48 നിയമസഭാ മണ്ഡലങ്ങളിലും,മഹാരാഷ്ട്രയിലെ നാന്ദഡ് ലോക്സഭാ
മണ്ഡലത്തിലും നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും നടക്കും.
വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭിച്ചു തുടങ്ങും.ഉച്ചയോടെ
ഏതാണ്ട് ഫലം അറിയാനാവും.. 288 അംഗ മഹാരാഷ്‌ട്ര, 81 അംഗ ജാർഖണ്ഡ് നിയമസഭകളിൽ കൂടുതൽ എക്സിറ്റ് പോൾ സർവേകളിലും എൻ.ഡി.എയ്ക്കാണ്
മുൻതൂക്കം..മഹാരാഷ്‌ട്രയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയും(എൻ.ഡി.എ) കോൺഗ്രസ് നേതൃത്വലുള്ള മഹാവികാസ് അഘാഡിയും(ഇന്ത്യ) തമ്മിലാണ് പോരാട്ടം. ജാർഖണ്ഡിൽ 81 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജെ.എം.എം നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ശ്രമം..