
ന്യൂഡൽഹി : തന്റെ കുടുംബം തന്നെയായ വയനാട്, പ്രിയങ്കയിൽ വിശ്വാസമർപ്പിച്ചതിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ പ്രിയങ്കയ്‌ക്ക് കഴിയും. വയനാടിനെ ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും പ്രിയങ്ക നയിക്കും.