
ന്യൂഡൽഹി: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജിവയ്ക്കണമോ വേണ്ടയോ എന്നു പറയാൻ താനില്ല. ഉത്തരവാദിത്വവും ധാർമ്മികതയുമൊക്കെ സ്വന്തം മനഃസാക്ഷിക്ക് തോന്നേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വ്യവസായങ്ങൾക്ക്
മന്ത്രാലയം വേണം: സുധാകരൻ
കൊടുങ്ങല്ലൂർ: 40 ലക്ഷത്തിലധികം വരുന്ന കയർ,കശുവണ്ടി,കൈത്തറി,മത്സ്യം തുടങ്ങി പരമ്പരാഗത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമവും വികസനവും ഉറപ്പ് വരുത്താൻ പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള സംസ്ഥാന കയർ തൊഴിലാളി ഫെഡറേഷൻ കൊടുങ്ങല്ലൂരിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് കാണുന്ന പ്രശ്നങ്ങളെ മാത്രം നേരിട്ടാൽ പോരാ,വിദൂര ഭാവിയെ കൂടി കണ്ട്,നയങ്ങളും പരിപാടികളും രൂപീകരിക്കണം. കയർ മേഖലയിൽ തൊഴിലാളി പ്രതിനിധികളെയും ചെറുകിട ഉത്പാദകരെയും കച്ചവടക്കാരെയും കയറ്റുമതിക്കാരെയും ഒന്നിച്ചു വിളിച്ചുവരുത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എൻ.പി.കലാധരൻ മോഡറേറ്ററായി. പി.വി.സത്യനേശ്വൻ,എം.ഡി.സുധാകരൻ,എസ്.പ്രകാശൻ, ആർ.സുരേഷ്,മനോജ് ബി.എടവന,അഡ്വ.വി.മോഹൻദാസ്,എൻ.സി.സർവൻ, സി.കെ.രാമനാഥൻ എന്നിവർ പ്രസംഗിച്ചു.
കുറഞ്ഞകൂലി
അംഗീകരിക്കാനാവില്ല:
കെ.പി.രാജേന്ദ്രൻ
കൊടുങ്ങല്ലൂർ: കുറഞ്ഞകൂലിയും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനാവാത്ത ഏത് തൊഴിൽ നിയമ ഭേദഗതിയും അംഗീകരിക്കാനാവില്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള സംസ്ഥാന കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ക്യാമ്പ് കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാസം 26,000രൂപ തൊഴിലാളിക്ക് ലഭിക്കാൻ വ്യവസ്ഥയുണ്ടാകണം. തൊഴിൽ നിയമങ്ങളിൽ അടിക്കടി ഭേദഗതി വരുത്തുമ്പോൾ തൊഴിലാളി സംഘടനകളോട് ആലോചിക്കാതെ ഈസ് ഒഫ് ഡൂയിംഗ് നയങ്ങളെ അടിസ്ഥാനപ്പെടുത്തി ദേദഗതി വരുത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനം ആശാസ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. വി.ആർ.സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. മുൻ എം.പി. ടി.ജെ.ആഞ്ചലോസ്,കെ.കെ.വത്സരാജ്,കെ.ജി.ശിവാനന്ദൻ,ഡി.പി.മധു,പി.പി.സുഭാഷ്,സി.സി.വിപിൻ ചന്ദ്രൻ,വി.എൻ.ഉണ്ണിക്കൃഷ്ണൻ,കെ.എൽ.ബെന്നി,കൺവീനർ സി.കെ.രാമനാഥൻ എന്നിവർ പ്രസംഗിച്ചു.