
ന്യൂഡൽഹി : ഫോൺ ചോർത്തൽ കേസിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മുൻ ഓഫീസർ ഒൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) ആയി പ്രവർത്തിച്ചിരുന്ന ലോകേഷ് ശർമ്മയെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്‌തു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്റെ പരാതിയിലെടുത്ത കേസിലാണിത്. 2021ൽ അന്നത്തെ സർക്കാരിനെ അട്ടിമറിക്കാൻ ചില കോൺഗ്രസ് എം.എൽ.എമാരെ വിലയ്‌ക്കെടുക്കുന്നതിന് ഗജേന്ദ്ര സിംഗ് ഷെഖാവത് ശ്രമിച്ചതിന്റെ ഓഡിയോ ടേപ്പുകൾ ലോകേഷ് ശർമ്മ പുറത്തുവിട്ടിരുന്നു. തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.