a

എ.ബി.വി.പിക്ക് സെക്രട്ടറി സ്ഥാനം

ന്യൂഡൽഹി: വാശിയേറിയ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (ഡി.യു.എസ്‌.യു) തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എൻ.എസ്.യു.ഐയും വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ എ.ബി.വി.പിയും നേടി.

ഏഴു വർഷത്തിന് ശേഷമാണ് ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എൻ.എസ്.യു.ഐ പ്രസിഡന്റ് സ്ഥാനത്ത് ജയിക്കുന്നത്.എൻ.എസ്‌.യു.ഐയുടെ റോണക് ഖത്രി 1343 വോട്ടുകൾക്ക് എ.ബി.വി.പിയുടെ ഋഷഭ് ചൗധരിയെയാണ് തോൽപ്പിച്ചത്. എ.ബി.വി.പിയിലെ ഭാനു പ്രതാപാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി എ.ബി.വി.പിയുടെ മിത്രവിന്ദ കരൺവാളും ജോയിന്റ് സെക്രട്ടറിയായി എൻ.എസ്‌.യു.ഐയുടെ ലോകേഷ് ചൗധരിയും വിജയിച്ചു.