
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ ആംആദ്‌മി സർക്കാർ 80,000 പേരെക്കൂടി വയോജന പെൻഷൻ പദ്ധതിയിൽ അംഗമാക്കി. ഇതോടെ ഡൽഹിയിൽ 5.3 ലക്ഷത്തിലധികം മുതിർന്ന പൗരൻമാർക്ക് 2500 രൂപ പെൻഷൻ ലഭിക്കും.
2015ൽ സർക്കാർ രൂപീകരിക്കുമ്പോൾ 3.32 ലക്ഷം പേർക്കാണ് പെൻഷൻ ലഭിച്ചിരുന്നത്. പിന്നീട് 1.25 ലക്ഷം ആളുകളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. 70 വയസ്സിന് മുകളിലുള്ളവർക്ക് 2,500 രൂപയും 60-69 പ്രായക്കാർക്ക് 2000 രൂപയും പെൻഷൻ നൽകുന്നുണ്ടെന്ന് കേജ്‌രിവാൾ പറഞ്ഞു. പെൻഷൻ പോർട്ടൽ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ പതിനായിരത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. വയോജനങ്ങളുടെ പെൻഷൻ നിർത്തലാക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തിയിരുന്നു. വയോജനങ്ങളെ 'മകൻ' സംരക്ഷിക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു.