
ന്യുഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കാൻ ആർ.എസ്.പി നാളെ ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. വിലക്കയറ്റം,തൊഴിലില്ലായ്മ,പട്ടിണി തുടങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതിഷേധിക്കാനാണ് മാർച്ച്. ആർ. എസ്. പി ദേശീയതലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണിത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും.