parliament

ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം നൽകിയേക്കുമെന്ന് സൂചന. 29നാണ് സമർപ്പിക്കേണ്ടിയിരുന്നത്. കരട് തയ്യാറായെങ്കിലും ചർച്ചകൾക്കും മറ്റുമായി കൂടുതൽ സമയം വേണമെന്ന് സമിതി അദ്ധ്യക്ഷൻ ജഗദംബികാ പാൽ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സമിതിയിലെ പ്രതിപക്ഷാംഗങ്ങളും ചർച്ചയ്‌ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കറെ സമീപിച്ചിരുന്നു.

അതിനിടെ നിർദ്ദിഷ്ട നിയമത്തിലെ ഭേദഗതികൾ ചർച്ച ചെയ്യാൻ സമിതി ഇന്ന് യോഗം ചേരും. ഭേദഗതികളെക്കുറിച്ചും മറ്റു വിഷയങ്ങളെക്കുറിച്ചും അഭിപ്രായം അറിയിക്കാൻ ന്യൂനപക്ഷ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.