jdidiid

ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ചർച്ച പൂർത്തിയായില്ലെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് റിപ്പോർട്ട് അവതരണത്തിന് സമയം തേടാമെന്ന് കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ സമ്മതിച്ചു.

വഖഫ് തർക്കങ്ങളുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നിന്ന് മൊഴിയെടുക്കാനും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ സമയം ആവശ്യമാണെന്ന് ജഗദാംബിക പാൽ പറഞ്ഞു.

റിപ്പോർട്ടിന്റെ കരട് നാളെ സഭയിൽ വയ്ക്കുമെന്ന് കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ അറിയിച്ചെന്ന് പറഞ്ഞാണ് ഗൗരവ് ഗൊഗോയ് ( കോൺഗ്രസ് ) , എ. രാജ ( ഡി.എം.കെ), അസദുദ്ദീൻ ഒവൈസി ( എ.ഐ.എം.ഐ.എം ), സഞ്ജയ് സിംഗ് ( ആംആദ്‌മി), കല്യാൺ ബാനർജി ( തൃണമൂൽ ) എന്നിവർ വാക്കൗട്ട് നടത്തിയത്.